ആരാധനയുടെ അര്‍ഥതലങ്ങളും വ്രതവും


രാധനകള് ദൈവസാമീപ്യം അനുഭവിക്കുന്നതിന്മതം നിഷ്കര്ഷിച്ച കര്മമാണ്‌. ഒരു വശത്ത്അത്മനുഷ്യനെ തന്റെ ഉണ്മയെയും പ്രപഞ്ചത്തില്തനിക്ക്ദൈവം അനുവദിച്ചുതന്ന പദവിയെയും കുറിച്ച് സദാബോധമുള്ളവനാക്കുകയും സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ ബന്ധം ദൃഢമാക്കു

കയും മറുവശത്ത് ജീവിതത്തിന്റെ ഓരോ സമയബിന്ദുവിനെയും `നേരായമാര്'ത്തില്നിയന്ത്രിച്ച് നിര്ത്തുകയും ചെയ്യുന്നു. വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സദാചാരബദ്ധത ഭൂമിയില്മനുഷ്യജീവിതത്തിന്റെ ഭദ്രതയും വികാസവും ഉറപ്പുവരുത്താനാവശ്യമായ മുന്നുപാധിയാണ്‌. ദൈവത്തെയും സൃഷ്ടിസങ്കല്പത്തെയും ഒഴിച്ച്നിര്ത്തി പ്രപഞ്ചത്തെ മനസ്സിലാക്കാന്ശ്രമിക്കുന്ന തത്ത്വശാസ്ത്രങ്ങള്വരെ സദാചാരത്തെയും ധാര്മികതയെയും നീതിയെയും കുറിച്ച്ചിന്തിക്കാന്നിര്ബന്ധിതമായത്ഇതുകൊണ്ടാണ്‌. അവ പക്ഷെ ഏറ്റവും ദുര്ബലവും നിസ്സഹായവും പരാജിതവുമായി കാണപ്പെടുന്നത്ഇത് സംബന്ധിച്ച്ചര്ച്ചചെയ്യുമ്പോഴും ഒരു കര്മസംഹിതയാക്കി ആശയങ്ങളെ പരിവര്ത്തിപ്പിക്കാന്ശ്രമിക്കുമ്പോഴുമാണ്‌!

അതേസമയം മതം പ്രയാസം അനുഭവിക്കുന്നേയില്ലെന്ന്മാത്രമല്ല. വളരെ ലളിതമായി, ഏറ്റവും താഴ്ന്ന പടിയിലുള്ള ബോധതലത്തെപ്പോലും സംതൃപ്തമാക്കുന്ന വിധം ലക്ഷ്യം സാധിച്ചെടുക്കുകയും ചെയ്യുന്നു. മതത്തിന്ഇത്ലക്ഷ്യമല്ല എന്നതുകൊണ്ട്കൂടിയാണിത്‌. മതം ഒരു മാര്ഗമായാണിതിനെ കാണുന്നത്‌. സദാചാരബദ്ധത മനസ്സിനെയും ജീവിതത്തെയും സ്ഫുടം ചെയ്തെടുക്കാനും മനുഷ്യനെ വളര്ത്താനുമുള്ള മാര്ഗമാണ്‌. ആരാധനയുടെ ഒരു ഭൗതികഫലം.

ആരാധന മനുഷ്യനെ കര്മനിരതനും ജിജ്ഞാസുവും വിനിയാന്വിതനും ആത്മാഭിമാനമുള്ളവനും കര്ത്തവ്യബോധമുള്ളവനും ത്യാഗബുദ്ധിയുള്ളവനുമാക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ഒരു വിശ്വാസിക്ക്പ്രപഞ്ചം, അതിന്റെ ഉല്പത്തിയും ഘടനയും, താനും പ്രപഞ്ചവുമായുള്ള ബന്ധം, താനും മനുഷ്യസമൂഹവും ഇതരജൈവ-അജൈവ സൃഷ്ടികളും തമ്മിലെ ബന്ധം, പ്രപഞ്ചത്തിലെ തന്റെ പദവി മുതലായവയൊന്നും ഒഴിവുസമയങ്ങളിലെ ബുദ്ധിവ്യായാമത്തിനുള്ള ഉപാധികളല്ല. മറിച്ച് ചോദ്യങ്ങളുടെ ശരിയുത്തരം സദാ തന്റെ കൂടെ ചരിക്കുന്ന അനുഭവമാണ്‌. പുറത്ത്നിന്ന്നോക്കുന്ന ഒരാള്ക്ക്കാണാനും കേള്ക്കാനും തൊട്ടറിയാനും സാധിക്കുന്ന വസ്തുനിഷ്ഠമായ അനുഭവം. വിശ്വാസി ഭൂമിയില്നടക്കുന്നത്കാണുമ്പോള്‍, സംസാരിക്കുന്നത്കേള്ക്കുമ്പോള്‍, സമൂഹവുമായി ഇടപഴകുമ്പോള്എല്ലാം പ്രകടമാകുന്ന യാഥാര്ഥ്യം. ഓരോ നിമിഷവും മനുഷ്യനെ ബന്ധനങ്ങളില്തളച്ചിടാന് ശ്രമിച്ചുകൊണ്ടേയിരിക്കുന്ന യാന്ത്രികതയുടെ, കളിമണ്ണിന്റെ ചങ്ങലകള് പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യത്തിന്റെ സന്തോഷം വിശ്വാസിയുടെ മുഖത്ത്ദര്ശിക്കാന് സാധിക്കുന്നത്ആരാധനയുടെ മൂര്ത്തഫലങ്ങളിലാണ്.

സുപ്രസിദ്ധ അമേരിക്കന് മനഃശാസ്ത്രജ്ഞനായ പ്രൊഫ. വില്യം ജയിംസ്ആരാധനയെക്കുറിച്ച്പറഞ്ഞു: ``ശാസ്ത്രം ശ്രമിക്കുന്നത്എന്തിനു തന്നെയായാലും കാലത്തിന്റെ അന്ത്യംവരെ മനുഷ്യന്ആരാധനയില് ഏര്പ്പെടുമെന്നാണ്തോന്നുന്നത്‌. നമുക്ക്സ്വീകാര്യമല്ലാത്ത വിധം വിപ്ലവാത്മകമായി മനുഷ്യമനസ്സിന്റെ പ്രകൃതം മാറുകയില്ലെങ്കില്മനുഷ്യനെക്കുറിച്ച് ഞാനീ പറഞ്ഞത്എന്നും സത്യമായിരിക്കും. മനുഷ്യമനസ്സിന്റെ ഏറ്റവും ആന്തരികമായ അനുഭവസിദ്ധിപോലും ഒരു തരത്തിലല്ലെങ്കില്മറ്റൊരു തലത്തില്സാമൂഹ്യ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്ശരിയാകുന്നു. എന്നാലും ഏറ്റവും സംതൃപ്തമായ ബന്ധം മനസ്സിന്പുലര്ത്തുവാന്സാധിക്കുക അതിന്സ്വീകാര്യമായ ഒരാദര്ശലോകത്തില്മാത്രമാണ്‌. അതായത്സ്വന്തം ജീവിതത്തെ നിയന്ത്രിക്കുകയും തന്നെ സദാ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പരാശക്തനായ സഹചാരിയെ അനുഭവിക്കുമ്പോള് മാത്രമാകുന്നു മനുഷ്യമനസ്സ്ഏറ്റവും സംതൃപ്തമാകുന്നത്‌. യാഥാര്ഥ്യത്തിന്റെ അന്തിമഫലമാകുന്നു ആരാധനയ്ക്കുള്ള അന്തഃപ്രേരണ. ആദര്ശലോകത്തെക്കുറിച്ചുള്ള ഒരു ചെറുബോധമെങ്കിലും തുടര്ച്ചയായോ ഇടയ്ക്കിടക്കോ ഏതാണ്ട്എല്ലാ മനുഷ്യരും തങ്ങളുടെ നെഞ്ചുകളില്പേറി നടക്കുന്നുണ്ട്‌. ഭൂമുഖത്തെ ഏറ്റവും താഴ്ന്ന ബഹിഷ്കൃതന് പോലും ഉത്തുംഗമായ അനുഭൂതിയുടെ മുമ്പില്തന്റെ ജീവിതത്തെ തികച്ചും അര്ഥവത്തും പ്രസക്തവുമായി കാണും. ബാഹ്യലോകവുമായുള്ള ബന്ധം താറുമാറാകുകയും നാം ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന അവസരങ്ങളില്ഇത്തരം ആന്തരികമായ ഒരഭയകേന്ദ്രമില്ലായിരുന്നുവെങ്കില്നമ്മില്ബഹുഭൂരിഭാഗത്തിനും അത്കൊടും ഭീതിയുടെ അഗാധഗര്ത്തമാകുമായിരുന്നു. ബഹുഭൂരിഭാഗമെന്ന്പറയാന്കാരണം എല്ലാം അറിയുന്ന ഒരു ഉണ്മയെക്കുറിച്ചുള്ള ബോധം. അതായത്തന്റെ ജീവിതത്തിലെ എല്ലാം വീക്ഷിക്കപ്പെടുന്നുണ്ട്എന്ന ബോധം മനുഷ്യമനസ്സുകളില്സ്ഥലം പിടിച്ചിരിക്കുന്നത് വിവിധ അനുപാതത്തിലായിരിക്കും. ചില മനുഷ്യര്ക്ക്ബോധമനസ്സിന്റെ അവിഭാജ്യ ഘടകമാണിത്‌. മറ്റുചിലര്ക്ക്അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ബോധം തീക്ഷ്ണമായി അനുഭവപ്പെടുന്നവരാകുന്നു ദൈവബോധമുള്ളവര്‍. തങ്ങള്ക്ക്ഇത്തരം ആദര്ശബോധമൊന്നുമില്ലെന്ന്പറയുന്നവര്യഥാര്ഥത്തില്സ്വയം വഞ്ചിതരാകുകയാണ് ചെയ്യുന്നത്‌. യഥാര്ഥത്തില്അവര്ക്കും ബോധം ചെറിയ തോതിലെങ്കിലും ഉണ്ടാവാതെ തരമില്ല.''

പ്രൊഫ. ജെയിംസിന്റെ വാക്കുകള്വ്യക്തമാക്കുന്ന ഒരു പ്രധാന കാര്യം ഉത്തുംഗമായ ആരാധന അമൂര്ത്തമായ ചിന്തയെക്കാള്ഉന്നതമാണെന്നതാണ്‌. ചിന്തയും ധ്യാനവും നല്കുന്ന അമൂര്ത്തമായ ധാരണക്ക്പകരം തന്റെ സ്രഷ്ടാവിനെ, നിയന്താവിനെക്കുറിച്ചുള്ള സമൂര്ത്തമായ ധാരണ ആരാധന ഉണ്ടാക്കുന്നു. ഇതു കൊണ്ടാണ്വിശ്വാസിക്ക്ആരാധന മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാകുന്നതും. മതം ആരാധനയ്ക്ക്മനുഷ്യനെ നിര്ബന്ധിക്കുന്നതും ആരാധന സ്രഷ്ടാവിന്മാത്രമായിരിക്കണമെന്ന്നിഷ്കര്ഷിക്കുന്നതും ആരാധന ജീവിതത്തെ സംവിധാനിക്കാന്പ്രാപ്തമാകുന്നതും ജീവിതം ആരാധനയുടെ നിദര്ശനമാകുന്നതും ആരാധനയുടെ സുപ്രധാന ഫലമാണ്‌. അതുകൊണ്ടാണ്സദാചാരത്തിന്നും നീതിക്കും ക്രമത്തിനും ധര് പരിപാലനത്തിനും വേറൊരു ഫിലോസഫിയുെട സാന്നിധ്യം വിശ്വാസിക്ക് ആവശ്യമില്ലാതായിത്തീരുന്നതും.

ഇസ്ലാം ആരാധനയില് സാമ്പത്തിക ക്രമത്തെകൂടി ഉള്പ്പെടുത്തിയതിന്റെ പൊരുള്ഇപ്പോള്പെട്ടെന്ന് വ്യക്തമാകും. വിശ്വാസ പ്രഖ്യാപനവും നമസ്കാരവും മുതല്തുടങ്ങുന്ന ആരാധന സകാത്തിലൂടെയും നോമ്പിലൂടെയും കടന്ന്ഹജ്ജിലെത്തുന്ന ആരോഹണ പ്രക്രിയയില് ആരാധനയുടെ സമഗ്രത നമുക്ക്ദര്ശിക്കാവുന്നതാണ്‌. തികച്ചും വൈയക്തികതലങ്ങളില് നിന്നാരംഭിച്ച്പതുക്കെ സമൂഹത്തിലൂടെ പടര്ന്ന്സമൂഹ ജീവിതത്തിന്റെ നാനാതലങ്ങളെയും സ്പര്ശിച്ച്ഹജ്ജിലത്മൂര്ത്തമായിത്തീരുന്നു. സമ്പത്ത്ദാനം ചെയ്യുന്നത്വെറും പുണ്യകര്മം മാത്രമാണ്മറ്റു മതങ്ങളില്‍. പുണ്യകര്മമായി എണ്ണുന്ന ദാനം ഇസ്ലാമിലുമുണ്ട്‌. എന്നാല്ഇസ്ലാമിലെ സകാത്ത്ആരാധനയാണ്‌. നിര്ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധന. നമസ്കാരത്തില്നിന്നും നോമ്പില്നിന്നും കിട്ടുന്ന മാനസികമായ, ഭൗതികമായ ഫലം ജീവിതത്തില്സകാത്തില്നിന്നും ലഭിക്കുന്നു. ഇസ്ലാമിന്റെ യുക്തിഭദ്രതയും സമഗ്രതയും ആശയത്തില്നിന്നു മാത്രം കണ്ടെടുക്കാനാകും.

നോമ്പ്നമ്മെ തേടി വീണ്ടുമെത്തിയിരിക്കുകയാണല്ലോ. `സൗം' എന്ന അറബി വാക്കിന്റെ ഭാഷാ അര്ഥം വ്രതം എന്നല്ല എന്ന്നമുക്കറിയാം. വാക്ക്തന്നെ നോമ്പെന്താണ്എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്‌. യാന്ത്രികതയില്നിന്നുള്ള മുക്തി മതത്തിന്റെ പ്രധാന അജണ്ടകളിലൊന്നാണ്‌. പിശാചിന്റെ ഇടമായാണ്യാന്ത്രികതയെ മതം കാണുന്നത്‌. ദേഹേച്ഛപോലുള്ള മനോഹരങ്ങളായ വിശേഷണങ്ങളാല്മതം വിവരിക്കുന്ന യാന്ത്രികതയില് നിന്ന്മനുഷ്യനെ സദാ ഉയര്ത്തി നിര്ത്തുന്നതിന്മതം നിര്ദേശിക്കുന്ന മാര്ഗമാണ്ആരാധന. ഇസ്ലാമിലെ നിര്ബന്ധ നമസ്കാരങ്ങള്ക്ക്നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്ഇത്വ്യക്തമാകും. യാന്ത്രികതയുടെ പിടിയില്നിന്ന്മനസ്സിനെയും ശരീരത്തെയും മോചിപ്പിക്കുന്നതിനുള്ള കൂടുതല്മൂര്ത്തമായ ശ്രമമാണ്വിശ്വാസിക്ക് നോമ്പ്എന്ന്നാം വിളിക്കുന്ന സൗം. വിശപ്പ്എന്നത്യാന്ത്രികതയുടെ മൂലഭാവങ്ങളിലൊന്നാണ്‌. അതിനെ അതിജയിക്കുകയും കീഴ്പ്പെടുത്തുകയും തന്റെ ഇംഗിതത്തിനും ഇച്ഛക്കുമനുസൃതം, ആജ്ഞാനുവര്ത്തിയായി നില്ക്കുന്നതിന് സന്നദ്ധമാക്കുകയും ചെയ്യുകയെന്നത്തന്നെയാണ്നോമ്പിന്റെ പ്രധാനകാര്യം. ഇച്ഛക്കെന്നത്കൊണ്ട്സ്വേച്ഛാധിപത്യത്തിന്റെ അധമ വികാരത്തിന്എന്നര്ഥമല്ല ഉള്ളത്‌. ആത്മാവിന്റെ വളര്ച്ചയ്ക്കും വികാസത്തിനും പ്രതിബന്ധമായിത്തീരാന്മാത്രം ശക്തിപ്പെടാതിരിക്കുന്നതിന്എന്നേ അര്ഥമുള്ളൂ. യാന്ത്രികത മനുഷ്യന്റെ ശത്രുവല്ല. ആണെന്ന്വിശ്വസിക്കുന്ന മതങ്ങളേറെയുണ്ട്‌. യാന്ത്രികതയും ദൈവത്തിന്റെ അനുഗ്രഹമാണ്‌. അത്പക്ഷെ മനുഷ്യമനസ്സിന്റെ യജമാനനായിക്കൂടാ. അതു കൊണ്ട് യാന്ത്രികതയിന്മേലുള്ള `നിയന്ത്രണം' കൈവരിക്കലാണ്സൗം. നിയന്ത്രിച്ചുനിര്ത്തിയാല്ആത്മാവിന്റെ വളര്ച്ചയ്ക്ക്‌- യാന്ത്രികതയ്ക്ക് ദാര്ശനിക സങ്കേതം വിട്ട്ഖുര്ആന്റെ ലളിതമായ ഭാഷ ഉപയോഗിച്ചാല്‍ `മുട്ടിയാല് മുഴങ്ങുന്ന കളിമണ്ണിന്‌' മനുഷ്യന്റെ ആത്മീയ വളര്ച്ചക്ക്മറ്റെന്തെങ്കിലുമേറെ മനുഷ്യനെ സഹായിക്കാനാകും. വിശപ്പ്എന്ന തേട്ടത്തില്നിയന്ത്രണ വിധേയമാകുമ്പോള് മാനസിക തലത്തിലൂടെ മനസ്സിന്റെ അധമ വൈകാരിക തലങ്ങളിലൂടെ ശരീരത്തെക്കൊണ്ട് വിക്രിയകള്ചെയ്യിക്കുന്നതിന്അത്ശ്രമിക്കും. അത്കൊണ്ട്നിയന്ത്രണം സമഗ്രമായിരിക്കണം. അപ്പോഴേ അത്പൂര്ണമാകൂ. ഇല്ലെങ്കില്നോമ്പ്വെറും പട്ടിണിയും ദാഹവും മാത്രമായി അധപ്പതിക്കുമെന്ന പ്രവാചക വചനം ശ്രദ്ധിക്കുക.

ആധുനിക മനുഷ്യന് മുമ്പുണ്ടായിരുന്നവരെക്കാള്ജീവിതത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായിത്തീര്ന്നിരിക്കുന്നു, ആരാധനകള്‍. പ്രത്യേകിച്ച്നോമ്പ്പോലുള്ളവ. ആധുനിക നാഗരികതയുടെ അനുഗ്രഹംതന്നെയാണതിന്റെ ശാപവും. പ്രകൃതിയുടെ മേല്മനുഷ്യന് നേടിക്കൊണ്ടിരിക്കുന്ന നിയന്ത്രണം അവനെ യാന്ത്രികതയുടെയും പിശാചിന്റെയും അടിമയാക്കി കൂടുതല്കൂടുതലായിമാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഒരു ഭാഗത്ത്ചങ്ങലകള്പൊട്ടുകയും മറുപുറത്ത്പൊട്ടിയ ചങ്ങലകളെക്കാള്ഭീകരങ്ങളായ ചങ്ങലകള്അവനെ വരിഞ്ഞു മുറുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌. സ്രഷ്ടാവുമായുണ്ടാക്കുന്ന കൂടുതലായുള്ള അടുപ്പം മാത്രമേ അവനെ സ്വതന്ത്രനാക്കാന്പര്യാപ്തമാവുകയുള്ളൂ. അതുകൊണ്ട് ആരാധനകള്ക്ക്പ്രത്യേകിച്ച്നോമ്പിന്അനുവര്ഷം പ്രസക്തിയേറിക്കൊണ്ടുവരികയാണ്‌. പ്രസക്തി ലളിതമായ ഭാഷയില്മനുഷ്യന്തിരിച്ചറിയാന്കഴിഞ്ഞെങ്കില്എന്ന് നാമാശിക്കുക.

വിമോചന മൂല്യങ്ങള്

മോചനമാഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. മാനസിക ചിന്താ വ്യവഹാരങ്ങളില്സര്വബന്ധനങ്ങളില്നിന്നും വിമോചിതനാകുമ്പോള്മാത്രമേ ക്രിയാത്മകമായി ഉത്തരവാദിത്വങ്ങള്നിര്വഹിക്കാന് അവന്സാധിക്കുകയുള്ളൂ. മോചനത്തിന്വിവിധ മാനങ്ങളുണ്ടെങ്കിലും മനുഷ്യന്ഏറെ ആവശ്യമായിരിക്കുന്നത്പാപങ്ങളില്നിന്നുള്ള മോചനമാണ്‌. തെറ്റുകുറ്റങ്ങളുടെ കാണാക്കയങ്ങളില്പതിച്ചിരിക്കുന്ന വ്യക്തിക്ക്മറ്റെന്ത്ഭൗതിക നേട്ടങ്ങളുണ്ടായിരുന്നാലും വ്രണിത മനസ്സുമായി കാലാകാലവും അവന് ജീവിക്കേണ്ടിവരുന്നു. പാപഭാരങ്ങളില്നിന്ന്മനസ്സിനെ മോചിപ്പിച്ച്ജീവിതം സംസ്കരിക്കാനാവശ്യമായ കര്മങ്ങള്ക്ക്പ്രചോദനമേകുകയാണ്മതത്തിന്റെ മുഖ്യധര്മം.

കുറ്റവാസനകളില്നിന്നുള്ള മാനസിക മോചനം മുഖ്യവിഷയമാകാന്പ്രത്യേക കാരണവുമുണ്ട്‌. ജന്തുസഹജമായ വിചാരവികാരങ്ങള്മനുഷ്യമനസ്സിന്റെ പ്രകൃതമാണ്‌. അവന്കാണാന്കഴിയാത്ത, അവനെ കണ്ടുകൊണ്ടിരിക്കുന്ന പിശാചാണ്ഇത്തരം ദുഷ്ടചിന്തകളിലേക്ക്അവനെ തള്ളിവിടുന്നത്‌. സ്രഷ്ടാവും രക്ഷകനും തന്റെ മനസ്സിലുള്ളത് പോലും അറിയുന്നവനുമായ അല്ലാഹുവിനെപ്പറ്റിയുള്ള ഭയഭക്തിയാണ്പൈശാചികതയെ അതിജീവിക്കാന്ആവശ്യം. ഭയഭക്തി പിശാചിന്റെ പ്രേരണകളെക്കാള്ബലഹീനമാകുമ്പോള് അതിജീവനം അസാധ്യമായിരിക്കും.

മതം നിശ്ചയിച്ച എല്ലാ ആരാധനകളുടെയും അന്തസ്സത്ത പൈശാചികതയെ പ്രതിരോധിക്കാന്മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ്‌. അവ യഥാവിധി നിര്വഹിക്കുമ്പോള്അല്ലാഹുവുമായി കൂടുതല്അടുക്കാന് കഴിയുന്ന വ്യക്തിക്ക്പൈശാചിക പ്രവണതകളെ വിജയകരമായി പ്രതിരോധിക്കാന്കഴിയും. ആരാധനകളിലൂടെ മനസ്സില്ശേഖരിക്കപ്പെടുന്ന ഭയഭക്തി അത്തരക്കാര്ക്ക്ഉള്ക്കാഴ് നേടിക്കൊടുക്കുമെന്ന്ഖുര്ആന്പറയുന്നുണ്ട്‌: ``പിശാചില്നിന്നുള്ള വല്ല ദുര്ബോധനവും ഭക്തന്മാരെ ബാധിച്ചാല്അല്ലാഹുവിനെപ്പറ്റി അവര്ക്ക്ഓര്മവരും. അന്നേരം അവര്ക്ക്ഉള്ക്കാഴ്ചയുണ്ടായിരിക്കും.'' (7:201)

ഇപ്രകാരം കുറ്റകൃത്യങ്ങളില്നിന്നുള്ള മോചനത്തിനും മാനസിക സംസ്കരണത്തിനും ജീവിത വിശുദ്ധിക്കും ഉപകരിക്കാത്ത ആരാധനകള്പാഴ്വേലയും പ്രതിഫലശൂന്യവുമാണ്‌. ഖുര്ആന് എടുത്തുപറഞ്ഞ ഉള്ക്കാഴ്ചക്ക്മനസ്സിന്റെ അകക്കണ്ണുകളെ തുറപ്പിക്കുന്ന സന്ദര്ഭങ്ങളുടെ സാന്നിധ്യമാണ്റമദാനിന്റെ വിമോചന സന്ദേശത്തെ മൂല്യവത്താക്കുന്നത്‌. അതിലെ രാവുകളും പകലുകളും ചിന്തകളും സംസാരങ്ങളും ഭക്ഷണം കഴിക്കലും ഭക്ഷണമുപേക്ഷിക്കലുമെല്ലാം മുസ്ലിമിന്റെ മനസ്സ്വിമലീകരിക്കുന്ന ആരാധനകളാണ്‌. ആരാധനാഭാവത്തോടെ കൃത്യങ്ങളെല്ലാം നിര്വഹിക്കുമ്പോള്പാപമോചനവും ലഭിക്കുന്നു. മറ്റുപല ആരാധനകളും മനസ്സിലില്ലാത്ത ഭക്തി പുറത്തുകാണിച്ച്ആളുകളെ ബോധ്യപ്പെടുത്താന്വേണ്ടി നിര്വഹിച്ചേക്കാം. എന്നാല് മൂടുപടം വ്രതാനുഷ്ഠാനത്തിനില്ല. വിശപ്പിന്റെ ഗന്ധമുള്ള നോമ്പുകാരന്റെ ഭയഭക്തിയുടെ നിര്മലത അല്ലാഹുമാത്രമേ അറിയുകയുള്ളൂ. നോമ്പിന്റെ മഹത്വത്തെക്കുറിച്ച്നബി() ഉദ്ധരിച്ച അല്ലാഹുവിന്റേതായ വാക്കുകള് അര്ഥത്തിലാണ്‌: ``നോമ്പ്എനിക്കുള്ളതാണ്‌, ഞാന് തന്നെയാണ്അതിന്പ്രതിഫലം നല്കുന്നതും.'' (ബുഖാരി)

ഭയഭക്തിയും പാപമോചനവും

പുണ്യത്തില്മനുഷ്യനെ ഉറപ്പിച്ചുനിര്ത്താനാവശ്യമായ ഭയഭക്തിയുടെ വറ്റാത്ത സ്രോതസ്സാണ്റമദാന്‍. പൈശാചികതയുടെ എല്ലാ വേരുകളെയും അറുത്തുമാറ്റാന്നോമ്പിലൂടെ കൈവരിക്കുന്ന ഭക്തിക്ക്കഴിയും. ഓരോ തവണയും റമദാന്സമാഗതമാകുമ്പോള് സ്രോതസ്സുകളിലൂടെ സ്വര്ഗത്തിലേക്കുള്ള വാതില്തുറക്കപ്പെടുന്നു. നബിയുടെ വാക്കുകള് ശ്രദ്ധേയമാണ്‌: ``റമദാനായാല്ആകാശത്തിന്റെ (സ്വര്ഗത്തിന്റെ) വാതിലുകള്തുറക്കുകയും നരകത്തിന്റെ കവാടങ്ങള്അടയ്ക്കുകയും ചെയ്യുന്നു. പിശാചിനെ ചങ്ങലക്കിടുകയും ചെയ്യും.'' (നബിവചനം)

റമദാനിലെ മുഴുവന്നന്മകളും മാറോടണയ്ക്കാന്തയ്യാറുള്ളവര്‍, അതോടൊപ്പം പടച്ചവനെ സര്വാശ്രയമായി കാണുകയും ചെയ്താല്പൈശാചികതയില്നിന്ന്ശാശ്വത മോചനമാണവര്ക്ക്ഖുര്ആന്വാഗ്ദാനം നല്കുന്നത്‌: ``വിശ്വസിക്കുകയും അല്ലാഹുവില്ഭരമേല്പിക്കുകയും ചെയ്യുന്നവരില് പിശാചിന്ഒരു സ്വാധീനവുമില്ല.'' (വി.ഖു. 16:99)

നോമ്പുകാരന്അര്ഹിക്കുന്ന പ്രതിഫലം നല്കാന്അല്ലാഹുവിന്മാത്രമേ കഴിയുകയുള്ളൂവെന്നത്അവനെപ്പറ്റിയുള്ള ഭയഭക്തി വര്ധിപ്പിക്കാനുള്ള പ്രചോദനംകൂടിയാണ്‌. വിശുദ്ധഖുര്ആന് വ്രതാനുഷ്ഠാനത്തെ ഭയഭക്തിയുമായി അര്ഥവത്തായ രൂപത്തില്ബന്ധിപ്പിച്ചിരിക്കുന്നത് കാണാം. രണ്ടാം അധ്യായം 183ാം വചനമാണ്വ്രതാനുഷ്ഠാന മതവിധികളുടെ പ്രാരംഭം. അതവസാനിക്കുന്നത്ഭയഭക്തി ഊന്നിപ്പറഞ്ഞുകൊണ്ടാണ്‌. ``വിശ്വാസികളേ, നിങ്ങള്ക്ക് മുമ്പുള്ളവര്ക്ക്നോമ്പ്നിര്ബന്ധമാക്കിയതുപോലെ നിങ്ങള്ക്കും അത് നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്ഭയഭക്തിയുള്ളവരാകാന്വേണ്ടി.'' പരാമര്ശങ്ങളുടെ സമാപനം 187ാം വചനം അവസാനിക്കുന്നതും ഭയഭക്തി ഒരിക്കല്കൂടി ഉണര്ത്തിക്കൊണ്ടാണ്‌. ``ഇപ്രകാരം അല്ലാഹു ജനങ്ങള്ക്ക്അവന്റെ ദൃഷ്ടാന്തങ്ങള് വ്യക്തമാക്കിക്കൊടുക്കുന്നത്അവര്ക്ക്ഭയഭക്തി നേടാന് വേണ്ടിയാകുന്നു.''

ആദ്യാവസാനം ഭയഭക്തിയുടെ വലയം സൃഷ്ടിക്കുന്ന റമദാനിലെ പോലെ വിമോചനസാധ്യതകള്മറ്റൊന്നുമില്ല. നബിയുടെ ചോദ്യവും കൂടി ഇതൊന്നിച്ച്വായിക്കേണ്ടതാണ്‌: ``റമദാനായിട്ടും പാപമോചനം ലഭിക്കാത്തവന്പിന്നെ എപ്പോഴാണ് ലഭിക്കുക?''

വിമോചനം പുണ്യങ്ങളിലൂടെ

റമദാന് ഉറപ്പുനല്കുന്ന വിമോചനം ഫലപ്രദമായി അനുഭവിക്കാന്ബഹുമുഖ ബാധ്യതകള്ഒരേ സമയം നിര്വഹിക്കേണ്ടതുണ്ട്‌. ഓരോ നിമിഷവും പുണ്യങ്ങള്ക്കുവേണ്ടി നീക്കിവെക്കുമ്പോഴാണ് ഖുര്ആന്എടുത്തുപറഞ്ഞ ഭയഭക്തിയുടെ ശാക്തീകരണം നടക്കുന്നത്‌. ഇങ്ങനെ ശക്തിപ്പെട്ട ഭയഭക്തിയാണ്അടുത്ത റമദാന്വരെയുണ്ടായേക്കാവുന്ന പൈശാചിക പ്രവണതകളെ പ്രതിരോധിക്കുന്നത്‌. `ഒരു റമദാന്അടുത്ത റമദാന്വരെയുള്ള കാലയളവിന് പാപമോചനമേകുന്നു' എന്ന നബിവചനം പ്രസക്തമാണ്‌. റമദാനിലെ പുണ്യങ്ങള് നഷ്ടപ്പെടാതിരിക്കാന്ആവശ്യമായ മുന്നൊരുക്കങ്ങള്നടത്താന്അദ്ദേഹം അനുചരന്മാരെ ഉപദേശിക്കാറുണ്ടായിരുന്നു. റമദാനില്ശീലിക്കുന്ന പുണ്യങ്ങളിലൂടെ ആജീവനാന്ത പാപവിമോചനം നേടാന്സഹായകമായ ചിലകാര്യങ്ങള്അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്.

``റമദാന്ക്ഷമയുടെ മാസമാണ്‌. ക്ഷമയുടെ പ്രതിഫലം സ്വര്ഗമാണ്‌'' (ബൈഹഖി). നിത്യജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കാന്ക്ഷമയും സഹനവും അനിവാര്യമാണ്‌. ഇവ രണ്ടും പുണ്യമാണെന്നപോലെ, നാവിനെയും മനസ്സിനെയും നിയന്ത്രിച്ച്പൈശാചികതയ്ക്ക് മുമ്പില്രക്ഷാകവചമായി നിലകൊള്ളുകയും ചെയ്യുന്നു.

``റമദാന്പരസ്പര സഹായത്തിന്റെയും സഹവര്ത്തിത്വത്തിന്റെയും മാസമാണ്‌'' (ഇബ്നുഹിബ്ബാന്‍). ഓരോ വ്യക്തിക്കും സമൂഹത്തിലെ സ്ഥാനം നിര്ണയിക്കുന്നത്മെച്ചപ്പെട്ട രൂപത്തില് മറ്റുള്ളവരോട് സഹവര്ത്തിക്കാനുള്ള മനോഭാവമാണ്‌. ഈമാന്കഴിഞ്ഞാല്ഉല്കൃഷ്ടമായ പ്രവര്ത്തനം ഇതുതന്നെയാണെന്ന്നബി() ആവര്ത്തിക്കുകയുണ്ടായി (ത്വബ്റാനി). കുടില മനഃസ്ഥിതിയും സ്വാര്ഥതയും തീര്ക്കുന്ന പൈശാചിക വലയത്തില്നിന്ന് വിശ്വാസികള്ക്ക്മോചനം നേടാന്റമദാന് ഉപകരിക്കണം.

മനസ്സിനെ സകല ബന്ധനങ്ങളില് നിന്നും സ്വതന്ത്രമാക്കുന്ന ഉല്കൃഷ് സ്വഭാവമാണ്ഉദാരത. റമദാനില്നബി അടിച്ചുവീശുന്ന കാറ്റുപോലെ ഉദാരനായിരുന്നുവെന്ന്ബുഖാരി റിപ്പോര്ട്ട് ചെയ്യുന്നുണ്ട്.

റമദാനിലെ വിമോചനത്തിന്റെ ഗുണഫലങ്ങള് ലോകത്തോടെ അവസാനിക്കുന്നില്ല. മരണാനന്തര ജീവിതത്തില്അത്അനശ്വരമായ കവചമായിരിക്കുമെന്ന്നബി പറയുന്നു: ``നരകത്തില്നിന്ന്മുസ്ലിമിന് സംരക്ഷണമേകുന്ന പരിചയാണ്നോമ്പ്‌.'' ``നോമ്പ്കവചവും നരകത്തില്നിന്ന് സുരക്ഷനല്കുന്ന ഭദ്രമായ കോട്ടയുമാണ്‌.'' (അഹ്മദ്)

മനസ്സിന്ലഭിക്കേണ്ട മോചനം അതിന്റെ പാരമ്യതയിലെത്തിക്കാന്ആവശ്യമായ നിര്ദേശങ്ങളും റമദാന്നല്കുന്നുണ്ട്‌. അനുവദിക്കപ്പെട്ട ആഗ്രഹാഭിലാഷങ്ങള്തന്നെയും കാലയളവില് നിയന്ത്രണവിധേയമാക്കണമെന്നതാണ്അതില്പ്രധാനം. ശരീരത്തിന്റെ വിചാരവികാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും സ്വയം നിയന്ത്രിക്കാന്പ്രാപ്തി നേടുകയെന്നത് വ്യക്തിത്വത്തിന്റെ ഉയര്ന്ന നിലവാരമാകുന്നു.

വ്രതാനുഷ്ഠാനം ശരീരത്തെ ബാധിച്ചേക്കാവുന്ന നിരവധി രോഗങ്ങളില്നിന്നുള്ള മോചനത്തിന്ഉപകരിക്കുന്നു. ഭൗതികജീവിതത്തില്പാപനാശങ്ങളില്നിന്നുള്ള മോചനവും പാരത്രിക ജീവതത്തില് നരകത്തില്നിന്നുള്ള മോചനവുമാണ്റമദാന്പരിചയപ്പെടുത്തുന്ന വിമോചനശാസ്ത്രം. l

by അന്‍വര്‍ അഹ്മദ് @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts