ഇബ്റാഹീം(അ) കാലം മായ്ക്കാത്ത കാല്പ്പാടുകള്

ഇബ്റാഹീം, ഓര്മകള്ക്ക്മരണമില്ല. ഹജ്ജും ബലിപ്പെരുന്നാളും ആവര്ത്തിക്കപ്പെടുകയാണ്‌.അനശ്വരത എന്നു പറയാമോ. ഒന്നുറപ്പ്‌, ഇബ്റാഹീം ലോകം അവസാനിക്കുവോളം ഓര്ക്കപ്പെടും.അദ്ദേഹത്തിന്ചരിത്രത്തില് ചിരപ്രതിഷ്ഠയും പ്രശസ്തിയും നല്കിയെന്നത്അല്ലാഹുവിന്റെവെളിപ്പെടുത്തലാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ ചരിത്രത്തിന്റെ ഓരത്തിലെവിടെയോ മറവിയുടെമണല്തിട്ടകള്ക്കുള്ളില്വിശ്രമംകൊള്ളേണ്ട ഇബ്റാഹീമിനോളം ഇന്നലെയുടെ ചരിത്രവുംഇന്നിന്റെ വര്ത്തമാനവും നാളെ എഴുതാനിരിക്കുന്ന ചരിത്രവും
താലോലിക്കുന്ന മറ്റേതെങ്കിലും മഹച്ചരിതനുണ്ടോ മനുഷ്യകുലത്തില്?

അധികാരത്തിന്റെ ആദിപടിയായ കുടുംബം മുതല് സാമ്രാജ്യത്തിന്റെ ചെങ്കോല്വരെഅരുക്കാക്കാന്ആവതു ശ്രമിച്ചതാണ്ഇബ്റാഹീമിനെ. ആസറിന്റെ നാടുകടത്തല്ഭീഷണിക്കോനംറൂദിന്റെ തീകുണ്ഠത്തിനോ മറച്ചുവെക്കാവുന്നതും കരിച്ചു തീര്ക്കാവുന്നതുമായിരുന്നില്ലഇബ്റാഹീം. അത്അല്ലാഹുവിന്റെ തീരുമാനം. അല്ലാഹുവിനു വേണ്ടി ജീവിച്ചഇബ്റാഹീമിനും ഒരു പൂതി, പിതാവും രാജാവും കുടുംബവും നാടും കൂട്ടിനില്ലെങ്കിലുംതനിക്കും ആരെങ്കിലുമൊക്കെയുണ്ടെന്ന് കാണിച്ചുകൊടുക്കാന്കഴിയണം. ചരിത്രത്തിന്റെശിലാലിഖിതങ്ങളില്അധികാരം കൊണ്ട് പേരു കൊത്തുന്ന ദൈവശത്രു നംറൂദിനു മുമ്പില്അല്ലാഹുവിന്റെ കൂട്ടുകാരന്ഒരു പണത്തൂക്കം മാറ്റെങ്കിലും കൂടുതലാണെന്ന്ബോധ്യപ്പെടുത്തണം. അദ്ദേഹം അല്ലാഹുവിനോട് പ്രാര്ഥിച്ചു. അധികം ആള്വാസമില്ലാത്തമക്കയുടെ മരുപ്പറമ്പില്അനാഥമായി തീരാതെ നാഥാ എന്നെ പ്രശസ്തനാക്കേണമേ.ആളാവാനുള്ള ആളലോ തലക്കനത്തിന്റെ തരിമ്പോ കാണാത്ത ഇബ്റാഹീമിന്റെ നിഷ്കളങ്കപ്രാര്ഥനക്ക്അല്ലാഹു ഉത്തരം നല്കുക തന്നെചെയ്തു.

സമൂഹം വാലറ്റവനെന്ന്വിധിയെഴുതിയ മഹാ പ്രവാചകന് ലോകമതവിശ്വാസികളില്പ്രധാനികളായ ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍, യഹൂദികള് എന്നിവരിലെല്ലാംഅഭിപ്രായാന്തരമില്ലാത്ത ആദരവും അംഗീകാരവും നല്കി പുതിയകാല ആസറുമാര്ക്കുംപില്ക്കാല നംറൂദുമാര്ക്കും ഞെട്ടല്നല്കുകയാണ്അല്ലാഹു. അവിടെയും നിര്ത്തിയില്ലഅവന്‍. ഓരോ മുസ്ലിമും ജന്മാഭിലാഷമായി താലോലിക്കുന്ന ഹജ്ജെന്ന ആരാധന, താന്ആരാധിക്കുന്ന ശക്തിയുടെ അടയാളങ്ങള്കണ്ണില്കാണാനുള്ള മാനുഷിക മോഹത്തിന്സാക്ഷാല്കാരമായി നിശ്ചയിച്ച അനുഷ്ഠാനം, ഇബ്റാഹീമിന്റെ() മാത്രം ചരിത്രത്തിന്ആവര്ത്തനങ്ങളുണ്ടാക്കുന്നു.

സഹസ്രാബ്ദങ്ങള്ക്കു മുമ്പ്അല്ലാഹുവിനു വേണ്ടി ഇബ്റാഹീം ഭക്തരെ കഅ്ബയിലേക്ക്ഹജ്ജിനു വിളിച്ചു. തന്റെ ആദര്ശത്തിലേക്ക് നേര്ക്കുനേരെ വിളിച്ച്നാലാളെ കൂട്ടാന്കഴിയാതെ, അതിനു വേണ്ടി അല്ലാഹുവിനോട് പ്രാര്ഥിച്ച്കുഞ്ഞുങ്ങളെ വാങ്ങേണ്ടി വന്നിട്ടുണ്ട്ഇബ്റാഹീമിന്‌(). എങ്കില് ലോകത്തെ ഹജ്ജിനു വിളിച്ചാല്ആരു വരാനാണ്‌. അദ്ദേഹംചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, തന്നെ ഇങ്ങനെയെല്ലാമാക്കിയ അല്ലാഹുവാണ്പറയുന്നത്‌, കാല്നടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളിലായും വിദൂരദേശങ്ങളില്നിന്നു പോലും ആളുവരുമെന്ന്‌.അതെ, ഇബ്റാഹീം നബിയുടെ ഹജ്ജിനുള്ള വിളി തന്റെ വിളിയായി അല്ലാഹു അംഗീകരിച്ചു.ഇന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാര്വര്-വര്-സ്ഥാന-ധന അതിരുകളില്ലാതെ ഒറ്റക്കുംകൂട്ടായും മറുപടി പറയുന്നു: ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്... -അല്ലാഹുവേ, നിന്റെ വിളിക്കിതാഞങ്ങള്ഉത്തരം നല്കി വന്നിരിക്കുന്നു. ഹജ്ജിന്റെ മാസങ്ങളായാല്കടലും കരയുംവാനവുമെല്ലാം മക്കയിലേക്കൊഴുകുന്നു. ഇബ്റാഹീമിനെ() കേള്ക്കാന്‍, അറിയാന്‍,അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഏടുകള്പുനസ്മരിക്കാന്.സ്വഫ-മര്വക്കിടയില്നടക്കുന്നതും സംസം കുടിക്കുന്നതും മിനയില്അറുക്കുന്നതും എല്ലാംഎല്ലാം അദ്ദേഹത്തിന്റെ ജീവിതാനുഷ്ഠാനങ്ങളുടെ വഴികള്.

കാലപ്പാച്ചിലിനിടയില്മക്കയിലെ മുശ്രിക്കുകള് വികൃതമാക്കിയ ഹജ്ജിനെ മുഹമ്മദ്നബി()ഏഴാം നൂറ്റാണ്ടില്പുതുക്കിപ്പണിയുന്നു. എന്നാലും അന്ത്യപ്രവാചനായ മുഹമ്മദ്നബി()ക്ക്വേണ്ടി ഒന്നും അതില് ചേര്ക്കപ്പെടുന്നില്ല. എത്രത്തോളമെന്നാല്തൊട്ടടുത്തായിരുന്നിട്ടു പോലും പ്രവാചകന്റെ പ്രവര്ത്തനമണ്ഡലമായ മദീനയും പള്ളിയും ഖബറിടവുമൊന്നും ഹജ്ജിന്റെപൂര്ത്തീകരണത്തിന്അഭികാമ്യമായ ഒരു കാര്യം പോലുമായി മുഹമ്മദ്നബി()പഠിപ്പിക്കുന്നില്ല. ആദര് പിതാവിനോടുള്ള മകന്റെ ആദരവ്‌!

അല്ലാഹു ഖുര്ആനിലെ അനേകം അധ്യായങ്ങളില് ഉദ്ധരിച്ച ചരിത്രമാണ്ഇബ്റാഹീമിന്റേത്‌.ആയിരക്കണക്കില്പ്രവാചകന്മാരില്‍, ദൂതന്മാരില്‍ `ഖലീലാ'യി അല്ലാഹുവിന്ഇബ്റാഹീംമാത്രം. പ്രവാചകരില്ശ്രേഷ്ഠനായ മുഹമ്മദ്നബിയോടു പോലും അല്ലാഹു പറഞ്ഞത്നിങ്ങള്ക്ക്ഉത്തമമാതൃക ഇബ്റാഹീമാണെന്നാണ്‌. ``നിങ്ങള്ക്ക്ഇബ്റാഹീമിലുംഅദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌.'' (വി.ഖു. 60:4)

എന്തേ ഇബ്റാഹീമിനോട്അല്ലാഹുവിനിത്ര ഇഷ്ടം? നംറൂദിന്റെ അധികാരദണ്ഡ്പിടിച്ചുവാങ്ങാന്കഴിയാത്ത ഖലീലുല്ലാഹ് ദൗത്യനിര്വഹണത്തില്പരാജയമായിരുന്നു എന്ന്വിലയിരുത്തിയ ഇസ്ലാമിസ്റ്റുകളെ അവഗണിക്കാം. എന്നാല്തൗഹീദിന്റെപ്രവര്ത്തനമേഖലയില്വിജയമെന്നത്വേറെ എന്തെല്ലാമോ ആണെന്ന്അര്ഥശങ്കയ്ക്കിടമില്ലാത്തവിധം അല്ലാഹു ഇവിടെ പഠിപ്പിക്കുകയാണ്‌. ഇബ്റാഹീം നബി()യെക്കുറിച്ച ഖുര്ആനികസൂക്തങ്ങള്പരതുമ്പോള് ഇത്കൃത്യമായി വ്യക്തമാകും. മഹാപാപമായ ശിര്ക്കിനെതിരെചെറുപ്പം മുതലേ പട നയിക്കുന്ന ഇബ്റാഹീമിനെയാണ്ഖുര്ആന്പരിചയപ്പെടുത്തുന്നത്‌.ആളുകളുടെ പിന്തുണ എത്രത്തോളമുണ്ടെന്നോ ആരെയെല്ലാം അത്അലോസരപ്പെടുത്തുന്നുവെന്നോ ചിന്തിച്ച് അദ്ദേഹം സമയം പാഴാക്കുന്നില്ല. അനുകൂലസാഹചര്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കുവേണ്ടിയോ കാത്തിരിക്കാതെ പ്രാതികൂല്യങ്ങളെഅനുകൂലനങ്ങളാക്കാനുള്ള ആദര് ആര്ജവമാണ്അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്‌.

ജീവിതത്തിനും പ്രബോധനത്തിനും ആരെയും കൂസാത്ത ഇബ്റാഹീമീ മാതൃക അദ്ദേഹത്തെ`തെരഞ്ഞെടുക്കപ്പെട്ടവനാ'ക്കി. ഒരു പ്രബോധകന്എന്ന നിലയില്ഇബ്റാഹീമിന്റെ() വഴിതീര്ത്തും പ്രതിബന്ധങ്ങളുടെതായിരുന്നു. എല്ലാം എതിര്ദിശയിലോടിയപ്പോഴും അദ്ദേഹംഅവയെ തീര്ത്തും അവഗണിച്ചു. തന്റെ യജമാനനും സര്വസ്വവുമായ സ്രഷ്ടാവിന്റെ പ്രീതിനേടുക എന്ന ഏക ലക്ഷ്യം മുന്നില്കണ്ടപ്പോള് ഇടയില്വഴിമുടക്കുന്നതൊന്നുംഅദ്ദേഹത്തിന്റെ കണ്ണില്തടഞ്ഞില്ല. ഉപ്പയുടെയും നാട്ടുകൂട്ടത്തിന്റെയും നാട്ടരചന്റെയുമെല്ലാംകോടതികളില്ചങ്കൂറ്റത്തോടെയുള്ള നില്പ് അന്യാദൃശമാണ്‌. സഹായത്തിന്ആരുമില്ലെന്നറിഞ്ഞിട്ടും റബ്ബ്കൂടെയുണ്ടെന്ന ധൈര്യമാണ്അദ്ദേഹത്തിന്പ്രോത്സാഹനമായത്‌. ``സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്ഇബ്റാഹീമിന്റെ മാര്ഗത്തോട്വിമുഖത കാണിക്കുക? ഇഹലോകത്തില്അദ്ദേഹത്തെ നാം വിശിഷ്ടനായിതെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്തന്നെയായിരിക്കും.'' (വി.ഖു. 2:130)

ഇതിനിടയില്സ്വന്തം ആദര്ശം ബലപ്പെടുത്താനാവശ്യമായ അറിവുകള്ക്കും അദ്ദേഹംശ്രമിക്കുന്നുണ്ട്‌. തന്റെ നാഥനോട് തനിക്കുവേണ്ടി നിവര്ത്തിച്ചു തരാന്അദ്ദേഹംആവശ്യപ്പെടുന്നത്അതാണ്‌. മരിച്ചവരെ ജീവിപ്പിക്കുന്നത്എങ്ങനെയെന്ന്കാണിച്ചു തരണം.കണ്ടറിഞ്ഞ്വിശ്വാസത്തിന്ദൃഢത ഉണ്ടാക്കാനാണ്അതെന്ന്അദ്ദേഹം വിശദീകരിക്കുന്നു.സമൂഹത്തിന്റെ മൗഢ്യങ്ങളെ യുക്തിയും ബുദ്ധിയും കൊണ്ട്കീറിമുറിക്കുന്ന അദ്ദേഹത്തിന്അത്ആവശ്യമാണ്‌. തനിക്കു ബോധ്യപ്പെടുന്ന യാഥാര്ഥ്യങ്ങള്ക്കുവേണ്ടിയാണ്സമരമെന്നറിയുമ്പോള് അതിന്കരുത്തുകൂടുമല്ലോ.

തൗഹീദിനു വേണ്ടി കടുത്ത പ്രയാസങ്ങള്അനുഭവിച്ച, വിട്ടുവീഴ്ചയില്ലാത്ത ആദര്പ്രതിബദ്ധത തെളിയിച്ച പ്രവാചകന്മാര്വേറെയുമുണ്ട്‌. ഇവരില്ഇബ്റാഹീം വിശിഷ്ടനാവാന്മറ്റൊരു പ്രത്യേകത നമുക്കു കാണാം. നിരന്തര പരീക്ഷണങ്ങളുടെ ജീവല്മാതൃകയായിരുന്നുഇബ്റാഹീം. എല്ലാറ്റിലും ജയിച്ചവനും. (വി.ഖു. 2:124)

ഒരു പച്ച മനുഷ്യനായിരുന്നല്ലോ ഇബ്റാഹീമും(). ഏകദൈവത്വമാര്ഗത്തില്ബന്ധുക്കളുംസ്വന്തക്കാരുമടക്കമുള്ള മൊത്തം സമൂഹത്തിന്റെ ശത്രുത സധീരം നേരിടുമ്പോള്തന്നെകരളറുക്കുന്ന കഠിന പരീക്ഷണങ്ങളാണ്അല്ലാഹു അദ്ദേഹത്തിന്വൈയക്തിക ജീവിതത്തില്നല്കിയത്‌. തന്നെ പിന്തുണക്കാനും തനിക്കു ശേഷം ദൗത്യം ഏറ്റെടുക്കാനും നാട്ടില്നിന്ന്ആരെയും കിട്ടില്ല എന്നത്അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്‌. അതാണ്പുത്രഭാഗ്യത്തിനായുള്ള പ്രാര്ഥനയില്പോലും അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നത്‌.കുഞ്ഞിക്കാലിനു വേണ്ടിയുള്ള പ്രാര്ഥനയില് പിതാവാകാനുള്ള മാനുഷികഅഭിനിവേശത്തിനപ്പുറം അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത് ആശങ്കയാണ്‌. ഭാര്യ സാറഗര്ഭിണിയായില്ല. ചരിത്രം പറയുന്നു, പിന്നീട് അദ്ദേഹത്തിന്റെ എണ്പത്തി അഞ്ചാംവയസ്സിലാണ്താന്വിവാഹം കഴിച്ച അടിമ സ്ത്രീയായ ഹാജറില്ആദ്യപുത്രന്ഇസ്മാഈല്പിറക്കുന്നത്‌. ശേഷം സാറയില്ഇസ്ഹാഖും ജനിച്ചു.

പ്രാര്ഥനയ്ക്ക്കിട്ടിയ ഉത്തരമായിരുന്നു ഇസ്മാഈല്‍. എന്നാല്വൈകിക്കിട്ടിയ ഓമനപുത്രനെയും കൊഞ്ചിച്ച്സന്തോഷിക്കാന് അല്ലാഹു അദ്ദേഹത്തെ ഇനിയുംഅനുവദിക്കുന്നില്ല. മനുഷ്യവാസമില്ലാത്ത മക്കാ മരുഭൂമിയില്ചോരപ്പൈതലിനെയുംനിസ്സഹായയായ ഉമ്മയെയും താമസിപ്പിക്കണമെന്ന്കല്പന വന്നു. കരളിന്കഷ്ണമായസന്താനത്തെയും ഖല്ബിന്മോഹമായ ഇണയെയും നാട്ടില്വിട്ട് വിദേശത്തേക്ക്പറക്കുന്നവന്റെ വേദനയാണോ ഇബ്റാഹീമിനുണ്ടാവുക? അദ്ദേഹം ഭൗതിക മോഹത്തിലല്ലഇതു ചെയ്യേണ്ടിയിരുന്നത്‌. അവരെ സ്വന്തക്കാരുടെ ഇടയില് സുരക്ഷിതവലയത്തില്ഏല്പിച്ചല്ലഅദ്ദേഹം പോകേണ്ടിയിരുന്നത്‌. അല്ലാഹുവിന്റെ കല്പന നിറവേറ്റാന്അന്യദേശത്ത്കുടുംബത്തെ അനാഥമായി, പാനജലം പോലുമില്ലാതെ ഉപേക്ഷിക്കുകയാണ്ഇബ്റാഹീംചെയ്യേണ്ടിയിരുന്നത്‌. ജീവിത സൗകര്യം തേടിപ്പോകുന്ന പ്രവാസി പിതാവില്നിന്നും ഏറെഅകലെയാണ്ഇബ്റാഹീം.

പരീക്ഷണത്തെ പ്രാര്ഥനയില് വിശ്വാസമര്പ്പിച്ച്അഭിമുഖീകരിച്ചു അദ്ദേഹം. ``ഞങ്ങളുടെരക്ഷിതാവേ, എന്റെ സന്തതികളില്നിന്ന്‌ (ചിലരെ) കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയില്‍,നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത്ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.ഞങ്ങളുടെ രക്ഷിതാവേ, അവര്നമസ്കാരം മുറപ്രകാരം നിര്വഹിക്കാന്വേണ്ടിയാണ്(അങ്ങനെ ചെയ്തത്‌). അതിനാല്മനുഷ്യരില്ചിലരുടെ മനസ്സുകളെ നീ അവരോട്ചായ്വുള്ളവരാക്കുകയും അവര്ക്ക്കായ്കനികളില്നിന്ന്നീ ഉപജീവനം നല്കുകയുംചെയ്യേണമേ. അവര്നന്ദി കാണിച്ചുവെന്നുവരാം.'' (ഇബ്റാഹീം 37)

പരീക്ഷണം വിജയകരമായി തരണംചെയ് ഇബ്റാഹീമിനെ അധികം വൈകാതെ വീണ്ടുംപരീക്ഷണ വിധേയനാക്കുകയാണ്അല്ലാഹു. അല്പം കൂടി കടുത്തതായിരുന്നു പരീക്ഷണം.മകനെ അറുക്കണം. അതാണ്കല്പന!

കല്ലല്ല ഇബ്റാഹീമിന്റെ കരള്‍, കാരിരുമ്പും. പക്ഷേ, തീയില്കുരുത്തത്വെയിലത്ത്വാടുമോ?ഇബ്റാഹീം ഇടറിയില്ല. എന്നാല്താന് ചെയ്യുന്ന പുണ്യത്തില്‍, ദൈവപ്രീതിക്കായി നടത്തുന്നകര്മത്തില്അതിനു വിധേയനാകുന്നവന്കൂടി പങ്കാളിയായാല്ഇരട്ടി മധുരമല്ലേ. തന്റെ മകന്തന്നോളമോ തന്നെക്കാളോ ദൈവാഭീഷ്ടത്തെ മാനിക്കുന്നവനായാല്എന്തൊരൈശ്വര്യമായിരിക്കുമത്‌! അതുകൊണ്ടാണ്അദ്ദേഹം മകനോട്പയുന്നത്‌: ``എന്റെകുഞ്ഞുമോനേ, നിന്നെ അറുക്കണമെന്ന്ഞാന്സ്വപ്നത്തില്കാണുന്നു. അതുകൊണ്ട്നോക്കൂ, നീഎന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്പറഞ്ഞു: എന്റെ രക്ഷിതാവേ,കല്പിക്കപ്പെടുന്നതെന്തോ അത്താങ്കള്ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷംക്ഷമാശീലരുടെ കൂട്ടത്തില്താങ്കള്എന്നെ കണ്ടെത്തുന്നതുമാണ്‌.'' (37:102)

പിതാവിനൊത്ത മകന്‍! ഇബ്റാഹീമെന്തിന്സംശയിക്കണം. കല്പന നടപ്പാക്കാന്രണ്ടുപേരുമൊരുങ്ങി. തന്നെ തീയിലെറിയാന്ആജ്ഞാപിച്ചത് അല്ലാഹുവിന്റെ ശത്രു നംറൂദാണ്‌.അതില്താന്നശിക്കണോ ശേഷിക്കണോ എന്ന് തീരുമാനിക്കേണ്ടത്അല്ലാഹുവാണ്‌. അതിനാല്തന്നെ നംറൂദിന്റെ തീക്കുഴിയിലേക്ക് വലിച്ചെറിയപ്പെടുമ്പോള്ഇബ്റാഹീമിന്വറ്റാത്തപുഞ്ചിരിയായിരുന്നു. എന്നാല്ഇത് അങ്ങനെയാണോ? മകനെ അറുക്കാന്അല്ലാഹു തന്നെയാണ്കല്പിച്ചത്‌. അവന്വേണ്ട എന്നു വെച്ചാലേ അത്നടപ്പാകാതിരിക്കൂ. അതുകൊണ്ടു തന്നെചങ്കുപിടയ്ക്കും. എങ്കില്‍, കരുതിയത്തെറ്റി. ഇബ്റാഹീമിനോ മകനോ ഒരുമനമിളക്കവുമുണ്ടായില്ല. ഖുര്ആന് അതിങ്ങനെ രേഖപ്പെടുത്തുന്നു:

``അങ്ങനെ അവര്ഇരുവരും കല്പനയ്ക്ക് കീഴ്പ്പെടുകയും അവനെ നെറ്റി (ചെന്നി) മേല്ചെരിച്ച്കിടത്തുകയും ചെയ് സന്ദര്ഭം. നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ,ഇബ്റാഹീം. തീര്ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്ച്ചയായുംഅപ്രകാരമാണ്നാം സദ്വൃത്തര്ക്ക്പ്രതിഫലം നല്കുന്നത്‌. തീര്ച്ചയായും ഇത്സ്പഷ്ടമായപരീക്ഷണം തന്നെയാണ്‌. അവന്പകരം ബലിയര്പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെനാം നല്കുകയും ചെയ്തു. പില്ക്കാലത്ത്അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സല്കീര്ത്തിനാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്റാഹീമിന്സമാധാനം. അപ്രകാരമാണ്നാംസദ്വൃത്തര്ക്ക്പ്രതിഫലം നല്കുന്നത്‌. തീര്ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായദാസന്മാരില്പെട്ടവനാകുന്നു.'' (37:103-111)

പരീക്ഷണത്തിന്റെ തീവ്രതയാണീ വിശദീകരണം ധ്വനിപ്പിക്കുന്നത്‌. പരീക്ഷണം തന്നെപ്രതിഫലമായി ചിത്രീകരിക്കുന്നു. ഇപ്രകാരം പ്രതിഫലം നല്കുമെന്ന്രണ്ടുവട്ടംആവര്ത്തിക്കുന്നു. അദ്ദേഹത്തിന്ഒരുപാട് നന്മകള്വാഗ്ദാനം ചെയ്യുന്നു അല്ലാഹു. അവസാനംഒരു മകനെ അറുക്കാന്സന്നദ്ധത കാട്ടിയതിനാല്ഒരു ഓമനയെ കൂടി തരാമെന്നു സന്തോഷംപെയ്യുന്ന വാഗ്ദാനം, അവന് നല്ലവനാകുമെന്ന ഉറപ്പും. ``ഇസ്ഹാഖ്എന്ന മകന്റെജനനത്തെപ്പറ്റിയും അദ്ദേഹത്തിന് സന്തോഷവാര്ത്ത അറിയിച്ചു. സദ്വൃത്തരില്പെട്ടപ്രവാചകന്എന്ന നിലയില്‍.'' (37:112)

ഇബ്റാഹീം നബി()യുടെ ചരിത്രത്തിലെ വേറെ ചില ഭാഗങ്ങള്കാണുക. ഈലോക ജീവിതംഅദ്ദേഹത്തിന്വിഷയമേ ആകുന്നില്ല. അല്ലാഹുവോട് ചോദിച്ചതെല്ലാം വാങ്ങിവെക്കാന്ഭാഗ്യംലഭിച്ച അദ്ദേഹം തന്റെ ജീവിതസുഖത്തിനു വേണ്ടി ഒന്നുപോലും ചോദിക്കുന്നില്ല. സ്വാര്ഥമെന്നുതോന്നിയേക്കാവുന്ന പുത്രമോഹം പോലും നടേ സൂചിപ്പിച്ചപോലെ തന്റെ രക്ഷിതാവേല്പിച്ചഇസ്ലാമിക പ്രബോധനം ഏറ്റെടുക്കാനുള്ള പിന്ഗാമിക്കുവേണ്ടിയാണ്‌. ഇടത്തും വലത്തുംമുന്നിലും പിന്നിലുമെല്ലാം താന് മാത്രമായ ഇസ്ലാമിക വ്യക്തിത്വത്തിനെ അല്ലാഹുസമുദായമെന്ന്പേരിട്ട്ആദരിച്ചു. ഒരു സമുദായം ചെയ്യേണ്ടതെല്ലാം ഒറ്റക്കു ചെയ്യുകയായിരുന്നുഅദ്ദേഹം. ഇതിനിടയിലും അദ്ദേഹം പ്രാര്ഥിക്കുന്നത്‌, മുസ്ലിംകളുടെ പിന്തലമുറക്കുവേണ്ടി.അല്ലാഹുവിനു വഴങ്ങുന്ന അവര്ക്കും അവരുടെ നാടിനും ലഭിക്കേണ്ട ഭൗതിക ജീവിതസാഹചര്യങ്ങള്എല്ലാം അദ്ദേഹം പ്രാര്ഥനാ വിഷയമാക്കുന്നു. മക്കളുടെ ഇസ്ലാമികപ്രതിബദ്ധതക്ക്‌, മക്കയുടെ നിര്ഭയത്വത്തിന്‌, അവിടെ എല്ലാ വിധത്തിലുമുള്ള പഴങ്ങളുംഫലങ്ങളും കിട്ടാന്‍... അങ്ങനെ കാലങ്ങളിലേക്ക്നീളുന്ന നന്മകള്ക്കു വേണ്ടിയുള്ളതാണ്അദ്ദേഹത്തിന്റെ പ്രാര്ഥനകള്.

ഇബ്റാഹീം നബിയുടെ പ്രാര്ഥനകള്ഖുര്ആന്അപ്പടി പകര്ത്തുന്നുണ്ട്‌. നമുക്ക്ഒരു ഒത്തുനോക്കലാവാം; നമ്മുടെ പ്രാര്ഥകളുമായി. ആദര്ശത്തിനും ആഖിറത്തിനുമായി എത്രത്തോളംനീക്കിവെപ്പുണ്ട്നമ്മുടെ പ്രാര്ഥനകളില്‍. നമ്മുടെ പ്രാര്ഥനകള്മിക്കവാറും എല്ലാംദുനിയാവുമായി കെട്ടുപിണഞ്ഞു കിടക്കുന്നില്ലേ.

ഖലീലുല്ലാഹിയെ കുറിച്ച്എല്ലാം പറയുന്നുണ്ട് അല്ലാഹു. അവസാനം അല്ലാഹുവിന്ഇഷ്ടപ്പെടാത്തതായി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഏക അബദ്ധവും അല്ലാഹുഉദ്ധരിക്കുന്നു. ഇസ്ലാമിക ആദര്ശം കൈവെടിയാന് തയ്യാറല്ലെങ്കില്വിട്ടുപോയ്ക്കോളൂ എന്ന്ആക്രോശിക്കുന്ന, ബഹുദൈവാരാധനയില് ആണ്ടുപോയ പിതാവിനെയോര്ത്ത്മനസ്സിലെവിടെയോ തളംകെട്ടിയ ദുഃഖം അണപൊട്ടിയപ്പോള് പറഞ്ഞുപോയ പിതാവിനോടുള്ളസ്നേഹത്തില്നിന്നുണ്ടായ വിതുമ്പല്ഉപ്പാ നിങ്ങള്ക്കു പൊറുത്തു തരാന്ഞാന്അല്ലാഹുവിനോടു പ്രാര്ഥിക്കും.

പക്ഷേ, ആദര്ശത്തിന്റെ ലോകത്ത്ഉരുക്കുമനുഷ്യനായ ഇബ്റാഹീം ലോകത്തിന്മാതൃകയായിഅവരോധിക്കപ്പെടുമ്പോള്ഇത്തരം ഒരു ചെറിയ സ്ഖലിതംപോലും സന്ദേശമായി പോയിക്കൂടാഎന്നതിനാല്അല്ലാഹു അത്ഗൗരവമായി കാണുകയും തിരുത്തു നിര്ദേശിക്കുകയും ചെയ്യുന്നു.നിസ്സാരമെന്നു കരുതിയേക്കാവുന്നതെങ്കിലും തന്റെ പ്രിയപ്പെട്ട ആരാധ്യന്റെ അതൃപ്തിഇബ്റാഹീമിനെ എത്രത്തോളം നോവിക്കുന്നു. നാളെ പരലോകത്ത്പുത്രസമൂഹത്തിന്ശിപാര്ശചെയ്യാനുള്ള അപേക്ഷക്കു മുമ്പില്പോലും അദ്ദേഹം ഭയപ്പെടുന്നു, തെറ്റു കാരണംഎന്റെ അര്ഥന അല്ലാഹു സ്വീകരിച്ചില്ലെങ്കിലോ. ഇവിടെയും തുലനപ്പെടുത്തലാകാം. ഒരുമുസ്ലിമിന്റെ തെറ്റുകളോടുള്ള മനോഭാവം എന്താകണം. പ്രതികരണം എങ്ങനെയാകണം.

ഇബ്റാഹീം, പറഞ്ഞാല്തീരാത്ത കഥയാണ്‌. നമുക്ക് അയവിറക്കിക്കൊണ്ടേയിരിക്കാം;കഅ്ബയെ ഓര്ക്കുന്ന നേരങ്ങളിലെല്ലാം.


By Murshid Palath @ shabab

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts