മനശാന്തിയും ആരോഗ്യവും

ഇന്നത്തെ ആധുനിക മനുഷ്യന്‍ മനസ്സമാധാനം തേടിയുള്ള യാത്രയിലാണ്. അവര്‍ ഇന്ന് കൊതിക്കുന്നത് മനശാന്തിയും ജീവിതത്തില്‍ സ്വസ്ഥതയുമാണ്‌. ശാന്തിയും സമാധാനവും തേടിയുള്ള യാത്രയില്‍ അവര്‍ക്ക് ഇന്ന് അതു ലഭിക്കുന്നുണ്ടോ? അതു വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ആരോഗ്യവും മനസ്സമാധാനവും വളരെയധികം ബന്ധപെട്ടു നില്‍ക്കുന്ന ഒന്നാണെന്നും അതുണ്ടായാല്‍ മാത്രമേ സ്വസ്ഥത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കരുതുന്നവരാണ് ഭൂരിഭാഗവും. ഉല്‍ക്കണ്ടയും സംഘര്‍ഷവും ഇല്ലാതെ നല്ലമനസ്സാണ് ഇന്ന് ഏറ്റവും വലിയ കാര്യമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. പക്ഷെ, ഇന്ന് ആധുനിക മനുഷ്യന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് മനസ്സിന്‍റെ സമാധാനമാണ്.

പൂര്‍ണ്ണമായ മനസ്സമാധാനം കരഗതമാക്കാന്‍ നമുക്ക് കഴിയുമോ? ഈ ചോദ്യത്തിനു മുന്നില്‍ നാം ഉത്തരം മുട്ടുന്നു. ആധുനിക വൈദ്യശാസ്ത്രശാഖ ഇന്ന് കുറെ പുരോഗമിച്ചു പക്ഷെ ഇവയൊന്നും ശാശ്വത പരിഹാരമാകാന്‍ സഹായിക്കുന്നുണ്ടോ? സമാധാനത്തിന്‍റെ ഔഷധത്തിലൂടെ ഇതിനു ശാശ്വത പരിഹാരമാകുന്നുണ്ടോ? പക്ഷെ അതിലൂടെ നഷ്ടപ്പെടുന്ന ആരോഗ്യം നാം വിസ്മരിക്കുന്നു, പക്ഷെ മനസ്സുകളെ ശാന്തമാക്കാന്‍ ഇതൊക്കെ താല്‍കാലികമാണ്.‌ ഇതൊന്നും ശാശ്വത പരിഹാരമാവുന്നില്ല. ഇന്ന് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന രോഗങ്ങളിലധികവും മാനസികസമ്മര്‍ദം മൂലമാണ്. ഈ രോഗങ്ങള്‍ ഇന്ന് വൈദ്യശാസ്ത്രത്തിനു തലവേദനയായി മാറുകയാണ്.

മനസ്സിന്‍റെ സമാധാനം തകര്‍ക്കുന്ന കാരണങ്ങള്‍ മനുഷ്യന്‍ തന്നെയാണ് ഇന്നു സൃഷ്ടിക്കുന്നത് ആധുനിക ജീവിതം സൌകര്യപ്പെടുത്താന്‍ അതു അടുത്ത ആളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു അതിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ അവര്‍ക്ക് മാനസിക സമ്മര്‍ദം കൂടിവരുന്നു, അസൂയ പക സ്വാര്‍ഥത എന്നിവ അവരില്‍ ഉടലെടുക്കുന്നു അതുകൊണ്ട് അമിതഭാരം കേറ്റുന്ന വണ്ടി കേടാവുന്നത് പോലെ അമിതഭാരം കയറ്റി അവന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുകയും അവരറിയാതെ അവരിലേക്ക്‌ രോഗം വന്നു കയറുന്നു. മനുഷ്യന്‍റെ ദുരയും തെറ്റായ ജീവിതവും അവരെ അശാന്തിയിലേക്ക് വലിച്ചു കൊണ്ടുപോകുന്നു അതുകൊണ്ട് നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു. നന്മയുടെ വാതില്‍ മുട്ടിക്കൊണ്ട് പരോപകാരങ്ങള്‍ ചെയ്തുകൊണ്ട് സദ്ജനങ്ങളായി സ്വന്തം കാര്യത്തിലേക്ക് വലിയാതെ മറ്റുള്ളവര്‍ക്ക്കൂടി ഗുണം ചെയ്തു കൊണ്ട് ശാന്തത,സത്യം,ക്ഷമ,ദയ എന്നിവ സ്വന്തം മുതല്‍കൂട്ടായിക്കൊണ്ട് പോകുക. നല്ല സുഹൃത്തുക്കളെ കണ്ടെത്തുക, ഒരു ഒത്തുകൂടല്‍, പരസ്പര ആശയങ്ങള്‍ പങ്കിട്ടെടുത്തു മറ്റുള്ളവര്‍ക്ക് സന്തോഷം ഉണ്ടാക്കിക്കൊടുത്തു പരസ്പരം സ്നേഹിച്ചു നമുക്ക് മുന്നോട്ട് യാത്ര ചെയ്യാം, സ്നേഹം ദയ സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. മനശാന്തിക്കുള്ള പരിഹാരം അതുമാത്രമാണ്

ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം 'അലാ ബി ദികിരില്ലാഹി തത്ത്മ ഇന്നല്‍ ഖുലൂബ്' [അറിയുക ദൈവസ്മരണകൊണ്ടേ മനസ്സുകള്‍ സമാധാനം അടയുകയുള്ളൂ]. അത് കൊണ്ട് നാം വിശ്വാസത്തിലേക്ക് മടങ്ങുക സമാധാനവും ശാന്തിയും ഉറപ്പുവരുത്തുക.

by Dr അബൂബക്കര്‍ BHMS,LLB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts