മനുഷ്യനിലെ വ്യത്യസ്‌തവും എന്നാല്‍ പരസ്‌പര ബന്ധിതവുമായ ശരീരം, ആത്മാവ്, മനസ്സ് എന്നിവയുടെ സമ്പൂര്‍ണ വികാസത്തെ ഉള്‍ക്കൊള്ളുന്ന ജീവിത ദര്‍ശനമാണ് ഇസ്‌ലാം. സ്രഷ്‌ടാവിനെ ആരാധിക്കാന്‍ വേണ്ടിയാണ് മനുഷ്യനെ സൃഷ്‌ടിച്ചത് (51:56). എന്നാല്‍ അല്ലാഹു മനുഷ്യനെ ഒരു അരക്ഷിത ലോകത്തേക്ക് തള്ളിവിടുന്നില്ല. ഇഹപര വിജയത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന വിശുദ്ധ ഖുര്‍ആന്‍ അവന്‍ മനുഷ്യന് നല്‍കിയിരിക്കുന്നു. സ്രഷ്‌ടാവിന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെ മാത്രമേ വിജയം വരിക്കാനാവൂ എന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചകന്മാരുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നു.
അല്ലാഹുവിനുള്ള ആരാധനയിലൂടെയും അവന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെയുമാണ് ഒരു മുസ്‌ലിം തന്റെ ജീവിതം ക്രമപ്പെടുത്തുന്നത്. ഒരു മുസ്‌ലിം നിര്‍ബന്ധമായും അനുസരിക്കേണ്ട ഒരു നിയമമാണ് പന്നിമാംസ നിരോധം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണമായ പന്നിമാംസം കഴിക്കുന്നതില്‍ എന്ത് അപകടം എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന പരാന്നജീവികള്‍ മനുഷ്യശരീരത്തിന് ദോഷം ചെയ്യുന്നു എന്ന വസ്‌തുത അത് വര്‍ജിക്കാനുള്ള ന്യായമായ കാരണമാണ്. എന്നാല്‍ ഒരു മുസ്‌ലിം എന്തുകൊണ്ട് പന്നിമാംസം വര്‍ജിക്കുന്നു എന്നതിനുള്ള കാരണങ്ങളില്‍ ഈ വസ്‌തുതക്ക് രണ്ടാംസ്ഥാനം മാത്രമാണുള്ളത്. അല്ലാഹു അത് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന വിശദീകരണമാണ് ഒരു മുസ്‌ലിമിനെ സംബന്ധിച്ച് പരമപ്രധാനം. ``ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ.'' (2:173)
അല്ലാഹു ഒരു കാര്യത്തെ അനുവദിച്ചതിലും മറ്റൊരു കാര്യത്തെ വിരോധിച്ചതിലുമുള്ള യുക്തി എല്ലായ്‌പ്പോഴും മനുഷ്യബുദ്ധിക്ക് മനസ്സിലായെന്ന് വരില്ല. പന്നിമാംസത്തിന്റെ കാര്യത്തില്‍, അത് മ്ലേച്ഛമാണ് (6:145) എന്ന് പ്രസ്‌താവിക്കുന്നതിനപ്പുറം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‌കുന്നില്ല. ഒരു മുസ്‌ലിമിന് കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യവുമില്ല. കാരണം അവന്‍ ദൈവികനിയമങ്ങള്‍ക്ക് സ്വയം കീഴ്‌പ്പെട്ടവനാണ്. കാര്യങ്ങളെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ സവിശേഷ ഗുണമാണ്. ``ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്‌തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും അവര്‍. അവര്‍ തന്നെയാണ് വിജയം നേടിയവര്‍.'' (24:51). ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്‌ത്രീയ്‌ക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴികേടിലാകുന്നു.''(33:36)
അല്ലാഹു യുക്തിമാനും നീതിമാനുമാണെന്ന് ഒരു വിശ്വാസി മനസ്സിലാക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ നിയമങ്ങള്‍ നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുഗുണവുമാണ്. തന്റെ സൃഷ്‌ടികള്‍ക്ക് ഈ ലോകത്ത് ഏറ്റവും നല്ല മാര്‍ഗമേതെന്ന് അറിയിച്ചുകൊണ്ടാണ് സ്രഷ്‌ടാവ് അവരെ അടുത്ത ലോകത്തേക്ക് തയ്യാറാക്കുന്നത്. അത്യന്തം നിര്‍ബന്ധിത സാഹചര്യത്തില്‍ ഒഴികെ, ഒരു മുസ്‌ലിം പന്നിമാംസം തീര്‍ത്തും വര്‍ജിക്കേണ്ടതാണ്. നിര്‍ബന്ധിത സാഹചര്യത്തില്‍ ചില നിഷിദ്ധ കാര്യങ്ങളെ അല്ലാഹു അനുവദിക്കുന്നുണ്ട്. നിയമാനുസൃതമായ എല്ലാറ്റിനെയും ആസ്വദിക്കാന്‍ അല്ലാഹു അനുവാദം നല്‌കുന്നു. അതോടൊപ്പം, നമ്മുടെ വിശ്വാസത്തിനും ശരീരത്തിനും വികാസത്തിനും ധാര്‍മികതക്കും ദോഷം വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും വിലക്കുകയും ചെയ്യുന്നു. അതിനാല്‍, നിഷിദ്ധമായവ ഭക്ഷിക്കുന്നതിലെ അപകടത്തെ കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരാണ്. അല്‌പം ബുദ്ധിമുട്ടിയാലും, അനുവദിച്ച ഭക്ഷണം തേടിപ്പോകാന്‍ ഇത് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അറിവില്ലായ്‌മ മൂലമോ അബദ്ധമായോ പന്നിമാംസം കഴിക്കുന്നത് പാപമല്ല. അല്ലാഹു ഒരാളെയും അയാളുടെ അറിവില്ലായ്‌മ, അബദ്ധം, മറവി എന്നീ കാരണങ്ങളാല്‍ ശിക്ഷിക്കുന്നതല്ല. എന്നാല്‍ അറിഞ്ഞുകൊണ്ട് പന്നിമാംസമോ പന്നിമാംസം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, പാനീയങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയോ ഉപയോഗിക്കുന്നത് അനുവദനീയമല്ല. വല്ല ഉല്‍പന്നങ്ങളിലും സംശയം തോന്നിയാല്‍ അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെ പറ്റി അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. ചേരുവകളെപ്പറ്റിയും നിര്‍മാണ പ്രക്രിയകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇക്കാലത്ത് ലഭ്യമാണ്. പന്നിമാംസത്തിന്റെ അളവ് എത്ര ചെറുതായിരുന്നാല്‍ പോലും അത് നിഷിദ്ധമാണ്.
പന്നിമാംസത്തിലെ അശുദ്ധിയെ ഒഴിച്ചുനിര്‍ത്തിയാല്‍ അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങള്‍ ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ഭക്ഷണത്തിനും മരുന്നിനും വേണ്ടി രൂപം മാറ്റപ്പെടുമ്പോള്‍ അത് മറ്റൊരു പദാര്‍ഥമായി മാറുന്നതിനാല്‍ അത് അനുവദിക്കപ്പെട്ടതാണ് എന്ന അഭിപ്രായമാണ് വൈദ്യശാസ്‌ത്ര രംഗത്തെ ഇസ്‌ലാമിക സംഘടന (Islamic Organisation for Medical Sciences) അഭിപ്രായപ്പെടുന്നത്. എന്നാല്‍ പന്നിയില്‍ നിന്നും വരുന്ന ഉണക്കിയതടക്കമുള്ള ഏത് തരത്തിലുള്ള മാംസവും നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.
അടുത്ത കാലത്ത് മെക്‌സിക്കോയിലും അമേരിക്കയിലുമുണ്ടായ പന്നിപ്പനിയുടെ (Swine flue) പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ പന്നികള്‍ കൂട്ടമായി കശാപ്പു ചെയ്യപ്പെടുകയുണ്ടായി. പന്നികള്‍ മനുഷ്യന് ഹാനികരമായ പരാന്നജീവികളുടെ വാഹകരും പകര്‍ച്ചപ്പനി പരത്തുന്നവയുമാണ് എന്നത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പകര്‍ച്ചപ്പനിയുടെ കാരണമായ വൈറസ് വളര്‍ന്നുവരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പന്നിയുടെ ശരീരം എന്ന വസ്‌തുത വൈറസ് ശാസ്‌ത്രജ്ഞര്‍ (virologists) സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രഹാം ബര്‍ഗസ് പറയുന്നു: ``സാധാരണ കോഴികളില്‍ കാണപ്പെടുന്ന വൈറസ് പന്നികളില്‍ എളുപ്പത്തില്‍ വളരുന്നു. അതുപോലെ മനുഷ്യനിലെ വൈറസുകളും പന്നികളില്‍ വളരാന്‍ സാധ്യതയേറെയുണ്ട്. അതുകൊണ്ടു തന്നെ, പന്നി വൈറസ് നിറഞ്ഞ ഒരു പാത്രമായാണ് കണക്കാക്കപ്പെടുന്നത്.''
പരാന്ന ജീവികള്‍, ബാക്‌ടീരിയ, വൈറസുകള്‍ എന്നിവയുടെ അഭയകേന്ദ്രമാണ് പന്നിയുടെ ശരീരം. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന നാടവിരയുടെ (Taenia solium) പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് സിസ്റ്റിസാര്‍ക്കോസിസ് (cysticercosis). പന്നിമാംസത്തിലെ നാടവിരകളുടെ ലാര്‍വ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. സിസ്റ്റിസര്‍സായ് (cysticerci) അണുക്കള്‍ തലച്ചോറില്‍ കാണപ്പെടുന്ന അവസ്ഥക്ക് ന്യൂറോ സിസ്റ്റി സര്‍ക്കോസിസ് (neuro cysticercosis) എന്ന് പറയപ്പെടുന്നു. പന്നികളിലെ നാടവിരകള്‍ ഒരു ആഗോള പ്രതിഭാസമാണ്. എന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത് പന്നികള്‍ മനുഷ്യരുമായി ഇടപഴകി ജീവിക്കുന്ന വികസ്വര രാജ്യങ്ങളിലാണ്. വികസിതരാജ്യങ്ങളിലും ഇത്തരം അസുഖങ്ങള്‍ കാണപ്പെടുന്നു. പക്ഷെ, പന്നിമാംസം നിഷിദ്ധമാക്കിയ മുസ്‌ലിം രാജ്യങ്ങളില്‍ വളരെ അപൂര്‍വമായി മാത്രമാണ് ഇത് കാണപ്പെടുന്നതെന്ന് അമേരിക്കന്‍ രോഗനിവാരണ കേന്ദ്രം (Centre for disease control and prevention - CDC) റിപ്പോര്‍ട്ട് ചെയ്യുന്നു.
വേവിക്കാത്ത ചില മാംസങ്ങള്‍ കഴിക്കുന്നതു മൂലമുണ്ടാകുന്ന ഒരു അസുഖമാണ് ട്രിക്കിനോസിസ് (trichinosis). മാംസത്തിലെ ട്രിക്കിനെല്ല (Trichinella) എന്നറിയപ്പെടുന്ന നാടവിരയുടെ ലാര്‍വയാണ് രോഗകാരണം. മിശ്രഭുക്കുകളായ കാട്ടുമൃഗങ്ങളില്‍ കാണപ്പെടുന്ന ഈ അണുബാധ വളര്‍ത്തുപന്നികളിലും സംഭവിക്കാന്‍ ഇടയുണ്ട്. അണുബാധയുള്ള മാംസം കഴിക്കുന്നവരുടെ ആമാശയ സഞ്ചിയുടെ ആവരണം നശിപ്പിക്കപ്പെടാന്‍ കാരണമായേക്കാം എന്ന് അമേരിക്കന്‍ രോഗ നിവാരണകേന്ദ്രം മുന്നറിയിപ്പ് നല്‌കുന്നു.
ട്രിക്കിനെല്ല വിരകള്‍ ഒന്ന് രണ്ട് ദിവസത്തിനകം ചെറുകുടലില്‍ പ്രവേശിച്ചു ശക്തി പ്രാപിക്കുന്നു. സ്‌ത്രീവിരകള്‍ മുട്ടയിട്ടു വിരിയിക്കുന്ന കുഞ്ഞുവിരകള്‍ രക്തധമനികളിലൂടെ പേശികളിലേക്ക് നീക്കപ്പെടുന്നു. പേശികളില്‍ ഇവ ഉരുണ്ടുകൂടുന്നു. മാംസത്തില്‍ ഉരുണ്ടുകൂടിയ ഇവയെ ഭക്ഷിക്കുമ്പോള്‍ അണുബാധയുണ്ടാകുന്നു. പന്നിമാംസം കഴിക്കുന്നതിനെ കുറിച്ചുള്ള ബോധവല്‍കരണത്തിന്റെ ഫലമായി ട്രിക്കിനോസിസ് അണുബാധ കുറഞ്ഞുവരുന്നുണ്ട്.
ഏറ്റവും വൃത്തിഹീനമായ ഭക്ഷണങ്ങള്‍ പോലും കഴിക്കുന്ന മിശ്രഭുക്കാണ് പന്നി. പന്നികളിലെ വിയര്‍പ്പ് ഗ്രന്ഥികളുടെ അളവ് കുറവായതിനാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ മുഴുവനായി പുറംതള്ളാന്‍ അവയ്‌ക്ക് കഴിയുന്നില്ല. പന്നികളുടെ പരിപാലനം നടത്തുന്നവരില്‍ ബാക്‌ടീരിയയുടെ അണുബാധ കൂടുതലായി കാണപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇടുങ്ങിയതും വൃത്തിഹീനവുമായ സ്ഥലങ്ങളിലാണ് മിക്കവാറും പന്നികള്‍ ജീവിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്‌ടീരിയകള്‍ വരെ പന്നികളില്‍ കാണപ്പെട്ടിട്ടുണ്ട്. ഈ ബാക്‌ടീരിയ ഭക്ഷണ വസ്‌തുക്കളിലൂടെ പകരുന്നതായും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ അടുത്തകാലത്ത് നടന്ന ചില പഠനങ്ങള്‍ നല്‌കുന്ന സൂചനകള്‍ അപടകരമാണ്: 49 ശതമാനം പന്നികളും 45 ശതമാനം പന്നികളുമായി ഇടപഴകി ജീവിക്കുന്ന തൊഴിലാളികളും ഇത്തരത്തിലുള്ള ബാക്‌ടീരിയ ബാധിച്ചവരാണ്. ഇതിന്റെ ഫലമായി ഓരോ വര്‍ഷവും പതിനെട്ടായിരം ആളുകള്‍ അമേരിക്കയില്‍ മരണത്തിന് കീഴ്‌പ്പെടുന്നു!
മുസ്‌ലിംകള്‍ പന്നിമാംസത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങളില്‍ നിന്നും വിട്ടുനില്‌ക്കുന്നു, കാരണം അത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. പന്നിയുടെ ശരീരഘടനയെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമുള്ള പഠനം തീര്‍ച്ചയായും അത് വൃത്തിഹീനമായ ഒരു മൃഗമാണെന്ന കാര്യമാണ് നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യപ്രദവും ശുദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും, പന്നിമാംസവും അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങളും വര്‍ജിക്കേണ്ടതാണ്.
By ആയിശ സ്റ്റെയ്‌സി @ ശബാബ് [വിവ. സി പി ശഫീഖ്]
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്‌പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...